അന്തരിച്ച നടി ശ്രീദേവിയുടെ സ്വകാര്യജീവിതത്തെ കുറിച്ച് വെളിപ്പെടുത്തി അമ്മാവന് വേണുഗോപാല്‍ റെഡ്ഡി. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ...
അന്തരിച്ച നടി ശ്രീദേവിയുടെ സ്വകാര്യജീവിതത്തെ കുറിച്ച് വെളിപ്പെടുത്തി അമ്മാവന് വേണുഗോപാല്‍ റെഡ്ഡി. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ശ്രീദേവിയുടെ വിവാഹത്തെ കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചും വേണുഗോപാല്‍ സംസാരിച്ചത്.
വിവാഹിതനായിരുന്ന ബോണി കപൂറിനെ ശ്രീദേവി വിവാഹം കഴിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു. എന്നാല്‍, വിവാഹകാര്യത്തില്‍ ബോണി കപൂറും ശ്രീദേവിയും ഉറച്ചുനിന്നെന്നും വേണുഗോപാല്‍ പറഞ്ഞു.
സൗന്ദര്യസംരക്ഷണത്തിനായി ശ്രീദേവി സര്‍ജറികള്‍ നടത്തിയിട്ടുണ്ട്. മൂക്കിന്റെ ഭംഗി കൂട്ടാനുള്ള സര്‍ജറി അമേരിക്കയിലാണ് നടത്തിയത്.
ശ്രീദേവി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നാണ് അമ്മാവന്റെ വെളിപ്പെടുത്തല്‍. ബോണി കപൂര്‍ നിര്‍മ്മിച്ച ചില ചിത്രങ്ങള്‍ സാമ്പത്തികമായി വിജയിക്കാത്തത് പ്രതിസന്ധിയുണ്ടാക്കി.
ശ്രീദേവിയുടെ സ്വത്തുക്കള്‍ വിറ്റാണ് ബാധ്യതകള്‍ തീര്‍ത്തത്. സാമ്പത്തിക പ്രതിസന്ധി കൊണ്ടാണ് ശ്രീദേവി സിനിമയിലേക്കു തിരിച്ചുവന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
എന്നാല്‍, വേണുഗോപാലിന്റെ വെളിപ്പെടുത്തലുകളോട് കപൂര്‍ കുടുംബം പ്രതികരിച്ചിട്ടില്ല.
Keywords: Sridevi, actress, Bollywood

COMMENTS