കൊച്ചി: വിനോദയാത്ര എന്ന സിനിമയിലെ പാലും പഴവും കൈകളിലേന്തി എന്ന പാട്ടുമായി മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ഗണപതി. ആ പ്രായത്തില്‍...
ഇപ്പോള്‍ ഗണപതി നായകനായ സിനിമയെത്തുന്നു. ഡഗ്ലസ് ആല്‍ഫ്രഡ് സംവിധാനം ചെയ്യുന്ന വള്ളിക്കുടിലിലെ വെള്ളക്കാരന്‍ എന്ന സിനിമയിലാണ് ഗണപതി നായകനാകുന്നത്. നവിസ് സേവ്യര്‍, സിജു മാത്യു, സഞ്ജിത എസ് കാന്ത് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ലാല്‍, മുത്തുമണി, ബാലു വര്‍ഗ്ഗീസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത് ജോസ് ജോണ്‍, ജിജോ ജസ്റ്റിന്‍, ഡഗ്ലസ് ആല്‍ഫ്രഡ് എന്നിവര്‍ ചേര്‍ന്നാണ്.
പവി കെ പവന്‍ കാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും, ദീപക് ദേവ് സംഗീതസംവിധാനവും നിര്‍വ്വഹിക്കുന്നു.
COMMENTS