തേനി: തേനി ജില്ലയിലെ കുരങ്ങണിയില്‍ലെ കൊളുക്കുമലയില്‍ കാട്ടുതീയില്‍ പെട്ട് മലമുകളില്‍ കുടുങ്ങിയ 15 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. ശേഷ...
തേനി: തേനി ജില്ലയിലെ കുരങ്ങണിയില്‍ലെ കൊളുക്കുമലയില്‍ കാട്ടുതീയില്‍ പെട്ട് മലമുകളില്‍ കുടുങ്ങിയ 15 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. ശേഷിച്ച മുപ്പതു പേരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. സ്ത്രീകളും ചെറിയ കുട്ടികളും വരെ സംഘത്തിലുണ്ട്. മൊത്തം 55 പേരാണ് ട്രക്കിംഗ് സംഘത്തിലുണ്ടായിരുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
അഗ്നിശമന സേനയും പൊലീസും വ്യോമസേനയും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. ഡോക്ടര്‍മാരെയും മെഡിക്കല്‍ സംഘത്തെയും ദുരന്തസ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. സംഘത്തിലെ ഒരു വദ്യാര്‍ത്ഥി മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
വനത്തില്‍ കുടങ്ങിയ കുട്ടികളെ നാട്ടുകാര്‍ രക്ഷിച്ചുകൊണ്ടുവരുന്നു
തമിഴ്‌നാട്ടിലെ സേലത്തുനിന്ന് എത്തിയവരാണ് അപകടത്തില്‍ പെട്ട സംഘം. അനധികൃതമായി ട്രക്കിംഗിനു പോയവരാണ് അപകടത്തില്‍ പെട്ടവര്‍. പലര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Two girls reportedly rescued from #Theni fire. pic.twitter.com/XvVX92TYak— priyankathirumurthy (@priyankathiru) March 11, 2018
മൂന്നാറില്‍ നിന്നു കൊരങ്ങിണി വഴി മലയിറങ്ങി തേനിയിലേക്കു ട്രക്കിംഗ് നടത്തിയവരാണ് അപകടത്തില്‍ പെട്ടത്. മലയിടുക്കുവഴി താഴേക്കിറങ്ങുമ്പോഴാണ് സര്‍വതും വിഴുങ്ങിക്കൊണ്ട് കാട്ടുതീ ആളിക്കത്തിയെത്തിയത്.
പശ്ചിമഘട്ടത്തിലെ വരണ്ട ഈ പ്രദേശത്ത് കാട്ടുതീ ആളിപ്പടരുന്നതിനുള്ള അന്തരീക്ഷമാണുള്ളത്. ഇതാണ് തീ ആളിപ്പടരുന്നതിനും കുട്ടികള്‍ക്കു രക്ഷപ്പെടാനാവാതെ വന്നതിനു കാരണവുമെന്ന് ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ എച്ച്. ബസവരാജു പറഞ്ഞു.
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ വ്യോമസേനാ ഹെലികോപ്ടര്‍ വിട്ടുനല്കിയത്. ഹെലികോപ്ടര്‍ എത്തിയപ്പോള്‍ രാത്രിയായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമായി.
COMMENTS