തിരുവനന്തപുരം: നടിയെ ക്രൂരമായി ആക്രമിച്ചിട്ട് ഒരു വര്‍ഷമായ ഈ സാഹചര്യത്തില്‍ അതിന് ഇരയായ തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതി വേണമെന്നും നീ...
തിരുവനന്തപുരം: നടിയെ ക്രൂരമായി ആക്രമിച്ചിട്ട് ഒരു വര്‍ഷമായ ഈ സാഹചര്യത്തില്‍ അതിന് ഇരയായ തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതി വേണമെന്നും നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യമാണെന്നും സിനിമയിലെ വനിതാ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ആവശ്യപ്പെട്ടു.
മലയാള സിനിമയെത്തന്നെ ഉലച്ചുകളഞ്ഞ ഫെബ്രുവരി 17 നടക്കുത്തോടെയാണ് ഓര്‍ക്കുന്നതെന്നും ആക്രമണത്തിനെതിരെ ധീരമായി ഒറ്റയ്ക്ക് പടപൊരുതിയ തങ്ങളുടെ സഹപ്രവര്‍ത്തകയെ ആദരവോടെ കാണുന്നുവെന്നും അവര്‍ പറഞ്ഞു.
ഭയമില്ലാതെയും തുല്യതയോടെയും സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതി ലഭിക്കണമെന്നും വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ആവശ്യപ്പെട്ടു. ഈ കേസിന്റെ വിചാരണ തുടങ്ങാനിരിക്കുകയാണ്. നടന്‍ ദിലീപടക്കം 12 പ്രതികളാണ് ഈ കേസിലുള്ളത്.
COMMENTS