കൊച്ചി: പരിഗണനാ വിഷയങ്ങളിലെ വ്യക്തത തേടി വിഴിഞ്ഞം ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുന്നു. സി.എ.ജി റിപ്പോര്‍ട്ടിന്റെ...
കൊച്ചി: പരിഗണനാ വിഷയങ്ങളിലെ വ്യക്തത തേടി വിഴിഞ്ഞം ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുന്നു.
സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഖജനാവിന് നഷ്ടമുണ്ടാക്കിയതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് കണ്ടെത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് പരിശോധിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടോയെന്ന് കമ്മീഷന്‍ സര്‍ക്കാരിനോട് ആരായും.
റിപ്പോര്‍ട്ട് ശരിയല്ലെങ്കില്‍ ഭാവിയില്‍ ആരോപണമുയരാന്‍ സാധ്യതയുണ്ട്. ഇതുകൂടി പരിഗണിച്ചാണ് ഇതിലെ വ്യക്തത തേടി കമ്മീഷന്‍ സര്‍ക്കാരിനെ സമീപിക്കുന്നതെന്ന് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റീസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ അറിയിച്ചു.
COMMENTS