കൊച്ചി: അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിനെതിരേയുള്ള റിപ്പോര്‍ട്ട് പത്തു ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് ...
കൊച്ചി: അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിനെതിരേയുള്ള റിപ്പോര്‍ട്ട് പത്തു ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് വിജിലന്‍സ്.
വിജിലന്‍സ് ഡയറക്ടര്‍ക്കായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കേസ് അവസാനിപ്പിച്ചതായുള്ള പ്രചരണം അടിസ്ഥാനരഹിതമാണെന്നും അന്വേഷക സംഘം പറയുന്നു.
കെ ബാബുവിന് ഇപ്പോഴുള്ള സ്വത്തില്‍ പകുതിയും അനധികൃതമായി നേടിയതാണെന്നാണ് വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളത്.
ഈ കേസില്‍ ബാബു കൊടുത്തിരിക്കുന്ന വിശദീകരണം തൃപ്തികരമല്ല. ഈ കേസില്‍ അന്വേഷണം അവസാനഘട്ടത്തിലാണ്.
അന്തിമ റിപ്പോര്‍ട്ട് രണ്ടു മാസത്തിനുള്ളില്‍ നല്‍കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഹൈക്കോടതിയില്‍ നേരത്തേ അറിയിച്ചിട്ടുണ്ട്.
Keywords: K Babu, Scam, Crime, Vigilance


COMMENTS