കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ രണ്ടുപേര്‍ക്കും ഈ സംഭവവുമായി നേരിട്ട് ബന്ധമു...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ രണ്ടുപേര്‍ക്കും ഈ സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ രണ്ടുപേരും ഷുഹൈബിനെ വെട്ടിയവരാണെന്നും പൊലീസ് അറിയിച്ചു.
കൊലയാളി സംഘത്തില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഇവര്‍ അഞ്ചുപേരും ഈ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ഷുഹൈബിനെ രണ്ടുപേര്‍ കാണിച്ചുകൊടുത്തു, ഒരാള്‍ ഡ്രൈവറായിരുന്നു, മറ്റൊരാള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് മൂന്നുപേര്‍ ചേര്‍ന്ന് വെട്ടുകയായിരുന്നെന്നാണ് പൊലീസ് അറിയിച്ചത്.
ഇവര്‍ അഞ്ചുപേരും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു പ്രവര്‍ത്തകരാണ്.
കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
COMMENTS