തൃശൂര്‍: ആക്രമ രാഷ്ട്രീയം സി.പി.എമ്മിന്റെ നയമല്ലെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. എന്നാല്‍ സി.പി.എമ്മിന്റെ പ്രവര്‍ത്തകരെ ആക്രമിച്ചാല...
തൃശൂര്‍: ആക്രമ രാഷ്ട്രീയം സി.പി.എമ്മിന്റെ നയമല്ലെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. എന്നാല്‍ സി.പി.എമ്മിന്റെ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം സംസ്ഥാന സമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി.
തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തുമെന്നും ആക്രമ രാഷ്ട്രീയത്തിലൂടെ ഏറ്റവുമധികം നഷ്ടമുണ്ടായത് സി.പി.എമ്മിനാണെന്നും എതിരാളികളെ ജനാധിപത്യ രീതിയിലൂടെ നേരിടുമെന്നും യെച്ചൂരി വ്യക്തമാക്കി.
ബി.ജെ.പിയെ നേരിടാന്‍ സി.പി.എമ്മിന് കോണ്‍ഗ്രസ്സിന്റെ സഖ്യം ആവശ്യമില്ലെന്നും എന്നാല്‍ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സുമായി അനുരഞ്ജനമാകാമെന്നും യെച്ചൂരി വ്യക്തമാക്കി.
COMMENTS