കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം വേണമെന്ന് ഷുഹൈബിന്റെ കുടുംബം ആവശ്യപ്പെട...
കണ്ണൂരില്‍ വച്ച് സി.ബി.ഐ അന്വേഷണത്തിനോട് സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോയിരിക്കുന്നു. സി.ബി.ഐ അന്വേഷണത്തിനുവേണ്ടി നിരാഹാരമിരിക്കാന്‍ പോലും തയ്യാറാണെന്ന് കുടുംബം അറിയിച്ചു.
എന്നാല്‍ ഷുഹൈബിന്റെ കുടുംബത്തിന്റെ കത്ത് തനിക്ക് കിട്ടിയെന്നും അവരുടെ വേദന മനസ്സിലാക്കുന്നെന്നും പ്രതികളെ പിടികൂടാതിരുന്ന സന്ദര്‍ഭത്തിലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അവര്‍ കത്തയച്ചതെന്നും എന്നാല്‍ ഇപ്പോള്‍ മുഴുവന്‍ പ്രതികളും പിടിയിലായ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷത്തിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി.
COMMENTS