കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ പ്രതി ആകാശ് തില്ലങ്കേരിയുടെ ഞെട്ടിപ്പിക്കുന്ന മൊഴി പുറത്ത്. സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെയ...
കേസില്‍ ഡമ്മി പ്രതികളെ നല്‍കാമെന്ന് പാര്‍ട്ടി ഉറപ്പു നല്‍കിയിരുന്നു. ഭരണം ഉള്ളതിനാല്‍ അന്വേഷണത്തെ ഭയക്കേണ്ടതില്ലെന്ന് പ്രദേശിക നേതാവ് ഉറപ്പു നല്‍കി.
പ്രതികളെ നല്‍കിയാല്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തില്ലെന്നും നേതാക്കള്‍ പറഞ്ഞതായി ആകാശ് മൊഴി നല്‍കിയിട്ടുണ്ട്.
അടിച്ചാല്‍ പോരെ എന്നു ചോദിച്ചപ്പോള്‍ വെട്ടണമെന്നാണ് നേതാക്കള്‍ പറഞ്ഞതെന്നും പ്രതി മൊഴി നല്‍കി. ആക്രമണത്തിനു ശേഷം നാട്ടിലേക്കു ആയുധങ്ങളുമായി പോയെന്നാണ് മൊഴി. ഷുഹൈബിന്റെ മരണവാര്‍ത്ത അറിഞ്ഞ ശേഷമാണ് ഒളിവില്‍ പോയതെന്നും ആകാശ് മൊഴി നല്‍കി.
പ്രതികള്‍ കുറ്റം സമ്മതിച്ചതായും മറ്റു പ്രതികളുടെ സഹായം ഇവര്‍ക്കു കിട്ടിയതായും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതിനിടെ പ്രതിയുടെ മൊഴി ചോര്‍ന്നതില്‍ ഗൂഢാലോചന ഉള്ളതായി സംശയിക്കുന്നവരുമുണ്ട്. മറ്റു നേതാക്കളിലേക്ക് അന്വേഷണം എത്താതിരിക്കാനായി പ്രതികള്‍ കുറ്റംസമ്മതിച്ചതുമാവാം.
അറസ്റ്റിലായവര്‍ക്കു കൊലപാതകവുമായി ബന്ധമില്ലെന്നു സംശയിക്കുന്നതായി ഷുഹൈബിന്റെ പിതാവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സിബിഐ അന്വേഷണവും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: Shuhaib murder case, police, arrest, CPM
COMMENTS