ഹൈദരാബാദ്: സെല്‍ഫിയെടുക്കാന്‍ വന്ന കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തെലുങ്കു നടി എറിഞ്ഞുപൊട്ടിച്ചു. തെലുങ്ക് നടി അനസൂയയാണ് ഒരു കുട്ടിയുടെ ഫോണെ...
ഹൈദരാബാദ്: സെല്‍ഫിയെടുക്കാന്‍ വന്ന കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തെലുങ്കു നടി എറിഞ്ഞുപൊട്ടിച്ചു. തെലുങ്ക് നടി അനസൂയയാണ് ഒരു കുട്ടിയുടെ ഫോണെറിഞ്ഞു പൊട്ടിച്ചത്.
കഴിഞ്ഞദിവസം രാവിലെയാണ് സംഭവമുണ്ടായത്. ഹൈദരാബാദിലെ വീട്ടില്‍ നിന്നും പുറത്തേക്കുവന്ന നടിയുടെ കൂടെ നിന്നു സ്വന്തം ഫോണില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കുട്ടിയോടാണ് നടി ഇങ്ങനെ പെരുമാറിയത്.
കുട്ടിയുടെ ഫോണ്‍ പിടിച്ചുവാങ്ങിയ നടി അത് തറയില്‍ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയതോടെ സമൂഹമാധ്യമങ്ങളില്‍ താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.
COMMENTS