ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന് യുദ്ധത്തിന് തയ്യാറെടുക്കാന്‍ ആറു മാസം വേണമെങ്കില്‍ ആര്‍.എസ്.എസ്സിനു വെറും മൂന്നു ദിവസം മതിയെന്ന ആര്‍....
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന് യുദ്ധത്തിന് തയ്യാറെടുക്കാന്‍ ആറു മാസം വേണമെങ്കില്‍ ആര്‍.എസ്.എസ്സിനു വെറും മൂന്നു ദിവസം മതിയെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ അവകാശവാദത്തിനെതിരെ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തുവന്നു.
ആര്‍.എസ്.എസ് മേധാവിയുടെ പ്രസംഗം ഇന്ത്യക്കാരെ മൊത്തത്തില്‍ അപമാനിക്കുന്ന തരത്തിലാണെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കി.
രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന്മാരെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണിതെന്നും സൈന്യം സല്യൂട്ട് ചെയ്യുന്ന ദേശീയപതാകയെ ഭാഗവത് അപമാനിച്ചിരിക്കന്നുയെന്നും ഭാഗവത് നിങ്ങളെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നുയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ആറ് ദിവസത്തെ മുസ്സഫര്‍പുര്‍ സന്ദര്‍ശനത്തിനിടെ അണികളെ സംബോധന ചെയ്ത് സംസാരിക്കവെയാണ് ഭാഗവത് ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്ന തരത്തില്‍ പ്രസംഗിച്ചത്.
COMMENTS