കൊച്ചി: സ്ത്രീപക്ഷ നിലപാടുകള്‍ എടുക്കുകയും അതോടൊപ്പം സ്തീകളെ ബഹുമാനിക്കുകയും ചെയ്യുന്ന നടനാണ് പൃഥ്വിരാജ്. അങ്ങനെയുള്ള പൃഥ്വിരാജിന് അടു...
കൊച്ചി: സ്ത്രീപക്ഷ നിലപാടുകള്‍ എടുക്കുകയും അതോടൊപ്പം സ്തീകളെ ബഹുമാനിക്കുകയും ചെയ്യുന്ന നടനാണ് പൃഥ്വിരാജ്. അങ്ങനെയുള്ള പൃഥ്വിരാജിന് അടുത്തകാലത്ത് കണ്ടതില്‍ ഏറ്റവും ഇഷ്ടം തോന്നിയ സ്ത്രീയാണ് നസ്രിയ.
അതിന്റെ കാരണവും പൃഥ്വിരാജ് വ്യക്തമാക്കുന്നു. സ്വയം ബഹുമാനിക്കുന്ന സ്ത്രീകളാണ് തന്നെ ആകര്‍ഷിച്ചിട്ടുള്ളതെന്നും കൂടുതല്‍ ലോകം കാണുമ്പോള്‍, കൂടുതല്‍ ആളുകളെ കാണുമ്പോള്‍ അവരവരായിതന്നെ ജീവിക്കുന്നതും അതില്‍ അഭിമാനിക്കുന്നതും അത്ര എളുപ്പമുള്ള കാര്യമല്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
അങ്ങനെയൊരാളാണ് നസ്രിയയെന്ന് പൃഥ്വിരാജ് പറയുന്നു. താന്‍ എന്തുകൊണ്ടാണ് ഇങ്ങനെ ആയതെന്ന് മറ്റുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ നസ്രിയ ശ്രമിക്കാറില്ല. അതു തന്നെയാണ് അവരോട് തനിക്ക് ഇഷ്ടം തോന്നാന്‍ കാരണമെന്ന് പൃഥ്വിരാജ് പറയുന്നു.
COMMENTS