ഷിംല: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷാ പരിശീലനം ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന സമയത്ത് ഗവണ്‍മെന്റ് സ്‌കൂളിലെ ദളിത് വിദ്യാര്‍ത്ഥ...
ഷിംല: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷാ പരിശീലനം ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന സമയത്ത് ഗവണ്‍മെന്റ് സ്‌കൂളിലെ ദളിത് വിദ്യാര്‍ത്ഥികളെ കുതിരകളുടെ തൊഴുത്തില്‍ ഇരുത്തിയത് വിവാദമാകുന്നു. ഹിമാചല്‍ പ്രദേശിലെ കുല്ലുവിലെ ഒരു സ്‌കൂളിലാണ് ഈ സംഭവമുണ്ടായത്.
സ്‌കൂളിലെ മാനേജ്‌മെന്റ് കമ്മറ്റി അധികൃതരുടെ താമസസ്ഥലത്തായിരുന്നു പ്രധാനമന്ത്രിയുടെ പരീക്ഷാ പരിശീലനം സംപ്രേഷണം ചെയ്തത്. ഈ സമയത്ത് ഒരു അദ്ധ്യാപിക പരിപാടി കഴിയുന്നതുവരെ ടിവി ഇരിക്കുന്ന മുറിയുടെ പുറത്തിരിക്കാന്‍ ആവശ്യപ്പെട്ടെന്നാണ് ദളിത് വിദ്യാര്‍ത്ഥികളുടെ പരാതി.
അവര്‍ ഇത് സംബന്ധിച്ച് കുല്ലു ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കി. സ്‌കൂളിലെ ഉച്ചഭക്ഷണസമയത്ത് തങ്ങള്‍ നേരിടുന്ന ജാതിവിവേചനത്തെക്കുറിച്ചും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സംഭവം സ്ഥിരീകരിക്കുകയും, മാപ്പ് പറയുകയും ഇനി ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
COMMENTS