ലഖ്നൗ: അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് ഉത്തര്‍പ്രദേശിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന് സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ പുറത്തുവന്നു....
ലഖ്നൗ: അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് ഉത്തര്‍പ്രദേശിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന് സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ പുറത്തുവന്നു. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ലഖ്നൗ യൂണിവേഴ്സിറ്റിയില്‍ നടന്ന യോഗത്തിലാണ് സംസ്ഥാനത്തെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന് അടക്കമുള്ളവര്‍ രാമക്ഷേത്രം പണിയുമെന്ന് പ്രതിജ്ഞ ചെയ്തത്.
അയോധ്യ കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അടക്കമുള്ള മൂന്നംഗ ബെഞ്ച് അന്തിമ വാദം കേള്‍ക്കാനിരിക്കെയാണ് വീഡിയോ പുറത്തുവന്നത്.
അഖില ഭാരതീയ സമഗ്ര വിചാര്‍ മന്ജ് സംഘടിപ്പിച്ച ചടങ്ങിലാണ് ഐ.പി.എസ് ഉദ്യോഗസ്ഥന് സൂര്യകുമാറിന്റെ ഈ വിവാദ സത്യപ്രതിജ്ഞ നടന്നത്.
സംഭവം വിവാദമായതോടെ തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും തന്റെ വാക്കുകള്‍ അടര്‍ത്തിമാറ്റി ഉപയോഗിച്ച വീഡിയോയാണ് പ്രചരിക്കുന്നതെന്നും കാണിച്ച് ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന് രംഗത്തുവന്നു.
COMMENTS