മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായി. നീരവ് മോദിയുടെ സഹായിയും ബാങ്കിലെ ഒരു ജീവനക്കാരനുമാ...
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായി. നീരവ് മോദിയുടെ സഹായിയും ബാങ്കിലെ ഒരു ജീവനക്കാരനുമാണ് അറസ്റ്റിലായവര്‍. ബാങ്കിലെ മുന്‍ ജീവനക്കാരനാണ് അറസ്റ്റിലായ മൂന്നാമന്‍.
ഇവരെ ഇന്ന് സി.ബി.ഐ കോടതിയില്‍ ഹാജരാക്കും.
എന്നാല്‍ നീരവ് മോദിയുടെ ബന്ധുക്കളുടെ സ്ഥാപനങ്ങളിലും റെയ്ഡ് തുടരുകയാണ്. ഇയാളുടെ ബന്ധു മെഹുല്‍ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ഗ്രൂപ്പിന്റെ രണ്ട് ഷോറൂമുകളില്‍ റെയ്ഡ് നടത്തി.
അതേസമയം ഈ തട്ടിപ്പിന്റെ അന്വേഷണ മേല്‍നോട്ടം കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് നല്‍കി. സി.ബി.ഐയ്ക്ക് പുറമെ ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ്, സി.ആര്‍.ഐ, ധനകാര്യ ഇന്റലിജന്‍സ്. എസ്.എഫ്.ഐ.ഒ എന്നീ ഏജന്‍സികള്‍ ഈ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കും.
COMMENTS