കൊച്ചി:ഫോണ്‍ കെണി കേസില്‍ മന്ത്രി എ.കെ.ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിവിധി റദ്ദാക്കണമെന്നാവശ്യപ്പെട്...
കൊച്ചി:ഫോണ്‍ കെണി കേസില്‍ മന്ത്രി എ.കെ.ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്കി.
ഹര്‍ജിക്കാരിയായ മഹാലക്ഷ്മിയുടേത് തെറ്റായ വിലാസമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
എന്നാല്‍ ശശീന്ദ്രനെതിരായ പരാതി പിന്‍വലിച്ച യുവതിയുടെ നടപടി സ്ത്രീകള്‍ക്ക് മുഴുവന്‍ മാനക്കേടാണെന്നും അതിനാലാണ് ഹര്‍ജി നല്‍കിയതെന്നും മഹാലക്ഷ്മിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
ഹര്‍ജിയില്‍ കക്ഷിചേരാന്‍ ഒരു അഭിഭാഷകനും മാധ്യമപ്രവര്‍ത്തകനും അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് അനുവദിക്കരുതെന്ന് മഹാലക്ഷ്മിയുടെ അഭിഭാഷകന് ആവശ്യപ്പെട്ടു.
COMMENTS