കൊച്ചി: പാറ്റൂര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഭരത് ഭൂഷണും ആശ്വാസമായി ഹൈക്കോടതി വിധി വന്നു. കേസിലെ എഫ്.ഐ.ആറും വിജിലന്‍...
കൊച്ചി: പാറ്റൂര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഭരത് ഭൂഷണും ആശ്വാസമായി ഹൈക്കോടതി വിധി വന്നു. കേസിലെ എഫ്.ഐ.ആറും വിജിലന്‍സ് അന്വേഷണവും ഹൈക്കോടതി റദ്ദാക്കി.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള അഞ്ചു പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. മുന്‍ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്.
പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്വകാര്യ കമ്പനി ഫഌറ്റ് നിര്‍മ്മിച്ചുവെന്നാണ് വിജിലന്‍സ് കേസ്. ഈ കേസില്‍ ഉമ്മന്‍ചാണ്ടി നാലാം പ്രതിയായിരുന്നു.
വാട്ടര്‍ അതോറിറ്റിയുടെ ഭൂമി കയ്യേറിയെന്നും കമ്പനിക്ക് വേണ്ടി പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ ഒത്താശ ചെയ്തുവെന്നുമാണ് ആരോപണം.
വിധിന്യായത്തില്‍ ജേക്കബ് തോമസിനെതിരെ കോടതി രൂക്ഷവിമര്‍ശനം നടത്തി. ജേക്കബ് തോമസ് മീഡിയയിലൂടെ പ്രതികളെ അപമാനിച്ചെന്നും കോടതി വിലയിരുത്തി.
പ്രിവന്‍ഷന്‍ ഒഫ് കറപ്ഷന്‍ ആക്ട് പ്രകാരം കേസ് നിലനില്‍ക്കില്ലെന്നും അതിനാല്‍ എല്ലാ പ്രതികളുടെ മേലുള്ള കേസും റദ്ദുചെയ്യുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
COMMENTS