പാലക്കാട്: പാലക്കാട് അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റുകളില്‍ വഴിതടയല്‍ സമരം നടന്നു. ഗോവിന്ദാപുരം, ഗോപാലപുരം, മീനാക്ഷിപുരം, നടുപ്പുണി തുടങ്...
പാലക്കാട്: പാലക്കാട് അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റുകളില്‍ വഴിതടയല്‍ സമരം നടന്നു. ഗോവിന്ദാപുരം, ഗോപാലപുരം, മീനാക്ഷിപുരം, നടുപ്പുണി തുടങ്ങിയ ചെക്ക് പോസ്റ്റുകളിലാണ് പ്രതിഷേധം നടന്നത്.
പറമ്പിക്കുളം - ആളിയാര്‍ കരാര്‍ ലംഘനത്തില്‍ പ്രതിഷേധിച്ചാണ് വഴിതടയല്‍ സമരം നടന്നത്.
രാത്രിയില്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് ചരക്കുമായി വരുന്ന ലോറികളാണ് തടയുന്നത്. മീനാക്ഷിപുരത്ത് സമരാനുകൂലികള്‍ വാഹനം തടയുകയും ആക്രമിക്കുകയും ചെയ്തു.
ചിറ്റൂര്‍ മേഖലയിലെ കര്‍ഷകര്‍ അടക്കമുള്ള സംയുക്ത സമരസമിതിയാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്.
COMMENTS