ഇറ്റാനഗര്‍: അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ജനങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് പിടിച്ചിറക്കി തല്ലിക്കൊന്ന...
ഇറ്റാനഗര്‍: അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ജനങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് പിടിച്ചിറക്കി തല്ലിക്കൊന്നു. അരുണാചല്‍ പ്രദേശിലെ ലോഹിത്തിലാണ് സംഭവം നടന്നത്.
കേസിലെ പ്രതികളായ സഞ്ജയ് സോബാര്‍ (30), ജഗ്ദീഷ് ലോഹര്‍ (25) എന്നിവരെയാണ് ജനക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്.
ഫെബ്രുവരി 12 നാണ് കേസിന് ആധാരമായ സംഭവം നടന്നത്. അറസ്റ്റിലായ പ്രതികള്‍ കുറ്റംസമ്മതിച്ചു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരുന്നു. അതിനിടെ ജനങ്ങള്‍ സംഘടിച്ചെത്തി പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതികളെ പുറത്തു കൊണ്ടുവന്ന് മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നു.
കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരെത്തി തടഞ്ഞു.
നിരവധി പേരെ പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു.
Keywords: Sexual abuse, police, case, mob, death

COMMENTS