ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഒരു ബി.ജെ.പി നേതാവിന്റെ മകന്റെ വിവാഹ സല്‍ക്കാരം പശുത്തൊഴുത്തില്‍ നടന്നു. ബി.ജെ.പിയുടെ ദേശീയ ഉപാദ്ധ്യക്ഷനും മുന...
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഒരു ബി.ജെ.പി നേതാവിന്റെ മകന്റെ വിവാഹ സല്‍ക്കാരം പശുത്തൊഴുത്തില്‍ നടന്നു. ബി.ജെ.പിയുടെ ദേശീയ ഉപാദ്ധ്യക്ഷനും മുന്‍ എം.പിയുമായ അവിനാഷ് റായ് ഖന്നയുടെ മകന്റെ വിവാഹ സല്‍ക്കാരമാണ് പശുത്തൊഴുത്തില്‍ നടന്നത്.
2200 ഓളം പശുക്കളാണ് ഈ തൊഴുത്തില്‍ ഉണ്ടായിരുന്നത്. ചടങ്ങിനായി തൊഴുത്ത് മോടിപിടിപ്പിച്ചിരുന്നു.
ബന്ധുക്കള്‍ക്ക് പുറമെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ നേതാക്കളും വിരുന്നിനെത്തിയിരുന്നു.
പശുക്കളെ സംരക്ഷിക്കുക എന്ന സന്ദേശം ലോകത്തെ മുഴുവന്‍ അറിയിക്കുകയാണ് ഇതിലൂടെ താന്‍ ലക്ഷ്യമിടുന്നതെന്ന് അവിനാഷ് റായ് ഖന്ന പറഞ്ഞു.
ഇതിനെ അനുകൂലിച്ചും പരിഹസിച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്.
marriage
COMMENTS