പാറ്റ്ന: ബീഹാറിലെ മുസഫര്‍പ്പൂരില്‍ സ്കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി ഒന്‍പത് കുട്ടികള്‍ മരിച്ച സംഭവത്തിലെ പ്രതി ബി.ജെ.പ...
പാറ്റ്ന: ബീഹാറിലെ മുസഫര്‍പ്പൂരില്‍ സ്കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി ഒന്‍പത് കുട്ടികള്‍ മരിച്ച സംഭവത്തിലെ പ്രതി ബി.ജെ.പി നേതാവ് മനോജ് ബൈത്ത ഇന്ന് രാവിലെ പൊലീസില്‍ കീഴടങ്ങി. രണ്ടു ദിവസം മുന്‍പാണ് ഈ സംഭവമുണ്ടായത്. ഇതെത്തുടര്‍ന്ന് മനോജ് ബൈത്ത ഒളിവിലായിരുന്നു.
സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളുടെ നേര്‍ക്കാണ് ഇയാളുടെ കാര്‍ പാഞ്ഞു കയറിയത്. സംഭവത്തില്‍ ഒന്‍പത് കുട്ടികള്‍ മരിക്കുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മദ്യപിച്ച് കാറോടിച്ചതാകാം അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. മനോജ് ബൈത്തയുടെതന്നെ ഉടമസ്ഥതയിലുള്ള കാറായിരുന്നു ഇത്, ഓടിച്ചിരുന്നതും ഇയാളായിരുന്നു. ഇയാള്‍ക്കെതിരെ 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കന്നത്.
സംഭവസമയത്ത് ഇയാളാണ് കാറോടിച്ചിരുന്നത് എന്നതിന്റെ തെളിവായുള്ള സിസി ടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
അതേസമയം ഇയാള്‍ക്ക് ബി.ജെ.പിയുമായി ബന്ധമില്ലെന്ന് ബി.ജെ.പി നേതാക്കള്‍ പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ ഇയാള്‍ ബി.ജെ.പി നേതാക്കള്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഉപമുഖ്യമന്ത്രി സുശീല്‍ മോഡിതന്നെ ഇയാള്‍ ബി.ജെ.പിക്കാരനാണെന്നും ഇയാള്‍ക്കെതിരെ കേസെടുക്കുമെന്നും പറയുകയായിരുന്നു. മരിച്ച കുട്ടികളുടെ കുടുംബത്തിന് സര്‍ക്കാര്‍ നാലു ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.
COMMENTS