തിരുവനന്തപുരം/ഹൈദരാബാദ്: ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യമലരെ എന്ന ഗാനം യൂട്യൂബില്‍ നിന്ന് പിന്‍വലിക്കില്ലെന്ന് അണിയണപ്രവര്‍ത്തക...
തിരുവനന്തപുരം/ഹൈദരാബാദ്: ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യമലരെ എന്ന ഗാനം യൂട്യൂബില്‍ നിന്ന് പിന്‍വലിക്കില്ലെന്ന് അണിയണപ്രവര്‍ത്തകര്‍. പ്രേക്ഷകരുടെ പിന്തുണയാണ് ഗാനം പിന്‍വലിക്കുന്നതില്‍ നിന്ന് പിന്‍തിരിപ്പിച്ചതെന്ന് സംവിധായകന്‍ ഒമര്‍ ലുലുവും സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും പറഞ്ഞു.
ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന പരാതിയെ തുടര്‍ന്നാണ് ആദ്യം ഗാനം പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്. അതിനിടെ ഗാനത്തെ അനുകൂലിച്ച് സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്.
മാണിക്യമലരായ എന്ന ഗാനം രണ്ടു ദിവസം കൊണ്ട് ലോകത്താകമാനമുള്ള നെറ്റിസണ്‍സ് ഏറ്റെടുത്തത്. ഗാനത്തില്‍ പ്രവാചകനെ നിന്ദിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്ന ആരോപണം ഉന്നയിച്ചാണ് നിയമക്കുരുക്കില്‍ അകപ്പെട്ടത്. ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ട പ്രിയ വാരിയര്‍ ഇതിനകം ശ്രദ്ധേയയായി മാറിയിരുന്നു.
കേസ് നല്‍കിയ സംഭവം ഏറെ വിഷമമുണ്ടാക്കിയെന്ന് സംവിധായകന്‍ പറഞ്ഞു. ഗാനം ലോകം മുഴുവന്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലായിരുന്നു. അതിനിടയിലുണ്ടായ വിവാദം ഏറെ വേദനിപ്പിച്ചു.
1978 ല്‍ എഴുതിയ പാട്ടാണ്. അതു മലബാറില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ലോകം മുഴുവന്‍ പാടി നടക്കട്ടെ എന്ന ഉദ്ദേശത്തിലാണ് ചിത്രീകരിച്ചതെന്നും ഒമര്‍ ലുലു പറഞ്ഞു.
ഗാനരംഗത്ത് പ്രിയയുടെ പുരികം വളയ്ക്കലും കണ്ണിറുക്കലും ഭാഷകളും ദേശങ്ങളും പിന്നിട്ട് ജനങ്ങള്‍ ഏറ്റെടുത്തിരുന്നു. ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ പ്രിയയും ഗാനവും തരംഗമായി. അതിനിടെയാണ് നിയമക്കുരുക്കില്‍ അകപ്പെട്ടത്.
ജബ്ബാര്‍ കരൂപ്പടന്ന എഴുതി തലശ്ശേരി റഫീഖ് ഈണമിട്ട പഴയ ഗാനം വിനീത് ശ്രീനിവാസനാണ് ചിത്രത്തിനു വേണ്ടി പാടിയത്.
ഹൈദരാബാദില്‍ ഒരു സംഘം ആളുകളാണ് ഗാനത്തിനെതിരെ പരാതി നല്‍കിയത്. ഗാനത്തില്‍ പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള പരാമര്‍ശമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഫലഖ്‌നമ പൊലീസിനു പരാതി നല്‍കിയത്.
സംവിധായകനും പ്രിയയ്ക്കും എതിരെ ഐപിസി സെക്ഷന്‍ 296 പ്രകാരം കേസെടുത്തതായി ഫലക്‌നുമ പൊലീസ് കമ്മിഷണര്‍ വി. സത്യനാരായണ പറഞ്ഞു.
Keywords: Manikya malaraya poovi. Oru Adar Love, Movie, Song, Omar Lulu
COMMENTS