മാലെ: മാലിദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കു ശേഷം രണ്ട് സുപ്രീം കോടതി ജഡ്ജിമാരെയും പ്രതിപക്ഷ നേതാവിനെയും അറസ്റ്റ് ചെ...
തിങ്കളാഴ്ചയാണ് മാലദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാഷ്ട്രീയ തടവുകരെ വിട്ടയക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സര്‍ക്കാരും കോടതിയും തമ്മില്‍ ഉടലെടുത്ത അഭിപ്രായഭിന്നതയാണ് നടപടിയിലേക്കു നയിച്ചത്. 15 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുന്ന വിവരം നിയമവകുപ്പുമന്ത്രി അസിമാ ഷൂക്കൂര്‍ ആണ് ഔദ്യോഗിക ടെലിവിഷനിലൂടെ അറിയിച്ചത്.
പ്രസിഡന്റ് അബ്ദുള്ള യാമീന്റെ ഭരണത്തില്‍ ഇതു രണ്ടാം തവണയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. നേരത്തെ 2015 ലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. യാമീനു നേരെ വധശ്രമം ഉണ്ടായപ്പോഴായിരുന്നു നടപടി.
സുപ്രീം കോടതി വിട്ടയയ്ക്കാന്‍ ഉത്തരവിട്ട രാഷ്ട്രീയ തടവുകാരില്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദും ഉള്‍പ്പെടുന്നു.
വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് യാമീന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് മൂന്നു കത്തുകള്‍ അയച്ചിരുന്നു. അതിനു പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
Keywords: Maldives, Emergency, president, arrest, judges, opposition leader
COMMENTS