കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് നടത്തിവന്ന നിരാഹാര സമരം ഇന്നവസാനിപ്പിക്കും. ...
കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് നടത്തിവന്ന നിരാഹാര സമരം ഇന്നവസാനിപ്പിക്കും.
9 ദിവസമായി നടത്തിവന്ന നിരാഹാര സമരമാണ് കെ.സുധാകരന് ഇന്നവസാനിപ്പിക്കുന്നത്. ഇതോടെ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ അദ്ദേഹം കൂടുതല്‍ കരുത്തോടെ തിരിച്ചെത്തുകയാണ്.
അതേ സമയം ഷുഹൈബ് വധത്തില്‍ ഗൂഢാലോചനയിലേക്കും അന്വേഷണം നീളുന്നതോടെ സി.പി.എം കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. കേസില്‍ സി.ബി.ഐ അന്വേഷണത്തിനായുള്ള ആവശ്യം കോണ്‍ഗ്രസ് ശക്തമാക്കുകയാണ്. ഷുഹൈബിന്റെ കുടുംബവും ഈ ആവശ്യവുമായി മുന്നോട്ടു വന്നിരുന്നു. ഇതും സി.പി.എമ്മിന് പ്രശ്നമാവുകയാണ്.
എന്നാല്‍ ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വ്യക്തമാക്കി.
COMMENTS