തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസുകള്‍ പണിമുടക്കിയപ്പോള്‍ നേട്ടം കെഎസ്ആര്‍ടിസിക്ക്. സമരത്തില്‍ ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്ക...
ഓരോ ജില്ലയിലും ഷെഡ്യൂളുകള്‍ കെഎസ്ആര്‍ടിസിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിയന്ത്രിച്ചു. അധികം ബസുകള്‍ സര്‍വീസ് നടത്തിയതോടെ വലിയ സാമ്പത്തിക നേട്ടമാണ് കോര്‍പ്പറേഷന് ലഭിച്ചിരിക്കുന്നത്. കളക്ഷന്റെ കൃത്യമായ കണക്ക് ശനിയാഴ്ചയേ അറിയാനാകൂ.
219 അധിക സര്‍വീസുകള്‍ ഉള്‍പ്പെടെ 5554 സര്‍വീസുകളാണ് വെള്ളിയാഴ്ച നടത്തിയത്.
തിരുവനന്തപുരം സോണില്‍ 18 ഷെഡ്യൂളുകളിലായി 248 സര്‍വീസുകള്‍ നടത്തി. കൊല്ലം സോണില്‍ 62 ഷെഡ്യൂളുകളിലായി 128 ട്രിപ്പാണ് നടത്തിയത്.
Keywords: Kerala state rtc, Private bus strike
COMMENTS