തൃശൂര്‍: കെ.എം മാണിയെ മുന്നണിയിലെടുക്കുന്നതിനെതിരെ വി.എസ്.അച്യുതാനന്ദന്‍ സി.പി.എം കേന്ദ്രനേതൃത്വത്തിന് കത്തു നല്‍കിയതിലെ പ്രതികരണവുമായി...
തൃശൂര്‍: കെ.എം മാണിയെ മുന്നണിയിലെടുക്കുന്നതിനെതിരെ വി.എസ്.അച്യുതാനന്ദന്‍ സി.പി.എം കേന്ദ്രനേതൃത്വത്തിന് കത്തു നല്‍കിയതിലെ പ്രതികരണവുമായി കെ.എം മാണി രംഗത്തെത്തി.
വി.എസ്സിനെയും തന്നെയും ജനങ്ങള്‍ക്ക് അറിയാമെന്നും മുമ്പും സി.പി.എം സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും കെ.എം മാണി വ്യക്തമാക്കി.
സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്‍പായാണ് വി.എസ് കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയത്.
സമ്മേളനത്തില്‍ കെ.എം മാണിയെ മുന്നണിയില്‍ എടുക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കരുതെന്നും അഴിമതിക്കാരെ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും വി.എസ്.അച്യുതാനന്ദന്‍ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
COMMENTS