കോഴിക്കോട്: റെയില്‍വേസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് വീഴ്ത്തി കേരള പുരുഷ ടീം ദേശീയ വോളി ചാന്പ്യന്‍ഷിപ്പില്‍ ജേതാക്കളായി. (2426, 2...
കോഴിക്കോട്: റെയില്‍വേസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് വീഴ്ത്തി കേരള പുരുഷ ടീം ദേശീയ വോളി ചാന്പ്യന്‍ഷിപ്പില്‍ ജേതാക്കളായി. (2426, 2523, 2519, 2520).
കഴിഞ്ഞ തവണയും ഫൈനലില്‍ റെയില്‍വേസിനെ കേരളം തോല്‍പ്പിച്ചിരുന്നു. വനിതാ വിഭാഗം ഫൈനലില്‍ തുടര്‍ച്ചയായ പത്താം തവണയും കേരളം റെയില്‍വേസിനോട് പരാജയപ്പെട്ടതിനു പിന്നാലെയാണ് പുരുഷന്മാരുടെ നേട്ടം.
ആറാം തവണയാണ് കേരളം കിരീടം ചൂടുന്നത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടെങ്കിലും അജിത്ത് ലാലിന്റെ മികച്ച പ്രകടനമാണ് കേരളത്തിനു കിരീടം നേടിക്കൊടുത്തത്.
ദേശീയ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് ഈ കളിയോടെ വിരമിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ വിബിന്‍ എം ജോര്‍ജ് നാലം സെറ്റില്‍ കേരളത്തിന് വിജയ പോയിന്റ് സമ്മാനിച്ച് അഭിമാനത്തോടെയാണ് കളം വിടുകയും ചെയ്തു.
COMMENTS