ചെന്നൈ: മലയാള ചിത്രം ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് റീമേക്കിലൂടെയാണ് ജ്യോതിക സിനിമയിലേക്ക് രണ്ടാംവരവ് നടത്തുന്നത്. 36 വയതിനിലെ എന്ന ഈച...
ചെന്നൈ: മലയാള ചിത്രം ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് റീമേക്കിലൂടെയാണ് ജ്യോതിക സിനിമയിലേക്ക് രണ്ടാംവരവ് നടത്തുന്നത്. 36 വയതിനിലെ എന്ന ഈചിത്രം തമിഴ്‌നാട്ടില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഇപ്പോള്‍ ജ്യോതിക വീണ്ടും മറ്റൊരു റീമേക്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു. ഹിന്ദിയില്‍ വിദ്യാ ബാലന്‍ നായികയായ തുമാരി സുലു എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലാണ് ജ്യോതിക അഭിനയിക്കാന്‍ തയ്യാറാകുന്നത്.
ജ്യോതികയുടെ തന്നെ ഹിറ്റ് സിനിമയായ മൊഴിയുടെ സംവിധായകന്‍ രാധാ മോഹനാണ് തുമാരി സുലു തമിഴില്‍ ഒരുക്കുന്നത്.
COMMENTS