ചെന്നൈ: മലയാളിയായ ഗുണ്ടാ നേതാവ് ബിനു പാപ്പച്ചന്‍ പൊലീസിനു കീഴടങ്ങി. ബിനുവിനെ പിടികൂടുന്നതിനായി തമിഴ്‌നാട് പൊലീസ് ഊര്‍ജ്ജിത അന്വേഷണം നടത...
ചെന്നൈ: മലയാളിയായ ഗുണ്ടാ നേതാവ് ബിനു പാപ്പച്ചന്‍ പൊലീസിനു കീഴടങ്ങി. ബിനുവിനെ പിടികൂടുന്നതിനായി തമിഴ്‌നാട് പൊലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തുന്നതിനിടെയാണ് കീഴടങ്ങല്‍.
ബിനുവിന്റെ ജന്മദിനം ആഘോഷിക്കാനെത്തിയ ഗുണ്ടകളെ പൊലീസ് പിടികൂടിയിരുന്നു. പൊലീസ് റെയ്ഡിനിടയ്ക്ക് ബിനു രക്ഷപ്പെടുകയായിരുന്നു.
പൊലീസിന്റെ കണ്ണുവെട്ടിച്ചു കടന്നുകളഞ്ഞ ബിനു വാഹനത്തില്‍ ഒരാഴ്ചയോളം വിവിധ സ്ഥലങ്ങളില്‍ മുങ്ങിനടക്കുകയായിരുന്നു. അതിനുശേഷമായിരുന്നു കീഴടങ്ങള്‍.
ബിനുവിന്റെ പിറന്നാള്‍ ആഘോഷത്തിനു നിരവധി ഗുണ്ടകളാണ് എത്തിയത്. പിറന്നാള്‍ കേക്ക് മുറിച്ചതും ഗുണ്ടാ സ്റ്റൈലില്‍ തന്നെ, വടിവാളു കൊണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു.
പിറന്നാളാഘോഷത്തിനെത്തിയ 75 പിടികിട്ടാപ്പുള്ളികളെയാണ് സിനിമാ സ്റ്റൈലില്‍ പൊലീസ് പിടികൂടിയത്. ചെന്നൈ അമ്പത്തൂരിലായിരുന്നു ആഘോഷം.
ആഘോഷത്തിനിടയില്‍ അമ്പതോളം പൊലീസുകാരടങ്ങിയ സംഘം ആഘോഷസ്ഥലം വളഞ്ഞ് തോക്കു ചൂണ്ടി പിടികൂടുകയായിരുന്നു.
മുപ്പതോളം ഗുണ്ടകളെ സംഭവസ്ഥലത്തു വച്ചുപിടികൂടി. മറ്റുള്ളവര്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് പിടിയിലായത്. ബിനു അടക്കം പ്രധാന ഗുണ്ടകളെ പിടികൂടാന്‍ പൊലീസിനു സാധിച്ചില്ല.
വാഹനപരിശോധനയ്ക്കിടയില്‍ പിടിയിലായ മറ്റൊരു ഗുണ്ടയില്‍ നിന്നാണ് പിറന്നാള്‍ ആഘോഷത്തെ കുറിച്ച് പൊലിസ് മനസ്സിലാക്കിയത്.
തിരുവനന്തപുരം സ്വദേശിയാണ് ബിനു പാപ്പച്ചന്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചെന്നൈ ചൂളൈമേട്ടിലാണ് താമസം. കോടതിയില്‍ ഹാജരാക്കിയ ബിനുവിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Keywords: Gunda Binu, police, surrendered

COMMENTS