കൊല്ലം: കൊല്ലം ട്രിനിറ്റി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ഗൗരി നേഹയുടെ മരണത്തില്‍ ഉത്തരവാദികളായ അദ്ധ്യാപകരെ രണ്ടു ദിവസം മുന്‍പ് സ്ക...
കൊല്ലം: കൊല്ലം ട്രിനിറ്റി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ഗൗരി നേഹയുടെ മരണത്തില്‍ ഉത്തരവാദികളായ അദ്ധ്യാപകരെ രണ്ടു ദിവസം മുന്‍പ് സ്കൂള്‍ മാനേജ്മെന്റ് ആഘോഷപൂര്‍വ്വം തിരിച്ചെടുത്തു. അദ്ധ്യാപികമാരായ സിന്ധു, ക്രസന്റ് എന്നിവരെയാണ് മാനേജ്മെന്റ് തിരിച്ചെടുത്തത്.
ഇവര്‍ ഗൗരിയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇവര്‍ക്ക് സസ്പെന്ഷന് കാലയളവില്‍ ശമ്പളവും മാനേജ്മെന്റ് നല്‍കിയിരുന്നു. ഇവരുടെ സസ്പെന്ഷന് കാലയളവ് അവധിയായി പരിഗണിക്കാനും മാനേജ്മെന്റ് തയ്യാറായി.
എന്നാല്‍ സസ്പെന്‍ഷനിലായിരുന്ന ഈ അദ്ധ്യാപകരെ തിരിച്ചെടുത്തതില്‍ വിദ്യാഭ്യാസ വകുപ്പിന് കടുത്ത എതിര്‍പ്പുണ്ട്.
COMMENTS