കൊച്ചി: കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന കപ്പലില്‍ പൊട്ടിത്തെറിയുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഒ.എന്‍.ജി.സിയുടെ ഉട...
കൊച്ചി: കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന കപ്പലില്‍ പൊട്ടിത്തെറിയുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഒ.എന്‍.ജി.സിയുടെ ഉടമസ്ഥതയിലുള്ള സാഗര്‍ഭൂഷണ്‍ എന്ന കപ്പലിലാണ് ഇന്നു രാവിലെ പൊട്ടിത്തെറിയുണ്ടായത്.
കപ്പലിലെ വാട്ടര്‍ടാങ്ക് പൊട്ടിത്തെറിച്ച് അഞ്ചുപേര്‍ മരിച്ചു. മരിച്ചവരെല്ലാം മലയാളികളാണ്. നൂറ് ശതമാനം പൊള്ളലേറ്റ അഞ്ചു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു.
എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്നും പുക പടര്‍ന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണമായതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
കൂടുതല്‍ ആംബുലന്‍സുകളും അഗ്നിശമന വാഹനങ്ങളും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പതിനഞ്ചോളം ജീവനക്കാര്‍ അപകട സമയത്ത് കപ്പലിലുണ്ടായിരുന്നു.
COMMENTS