മട്ടന്നൂര്‍: തെരൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു കൊലപ്പെടുത്...
മട്ടന്നൂര്‍: തെരൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം ആക്രമികള്‍ വാനില്‍ രക്ഷപ്പെട്ടു.
മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബാണ് (30) മരിച്ചത്. വെട്ടേറ്റു പരിക്കേറ്റ ശുഹൈബിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി തന്നെ മരണം സംഭവിച്ചു.
എടയന്നൂര്‍ സ്‌കൂളിന് സമീപം മുഹമ്മദിന്റെയും റംലയുടെയും മകനാണ് മരിച്ച ശുഹൈബ്. മൂന്നു സഹോദരിമാരുണ്ട്.
സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മറ്റ് രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് കേണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. മട്ടന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല.
മൂന്നാഴ്ച മുന്‍പ് ഇടയന്നൂര്‍ എച്ച്.എസ്.എസ്സില്‍ എസ്.എഫ്.ഐ കെ.എസ്.യു സംഘര്‍ഷമുണ്ടായിരുന്നു. ഈ സംഭവമുമായി ബന്ധപ്പെട്ട് മരിച്ച ശുഹൈബ് റിമാന്‍ഡിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.
കൊലപാതകത്തില്‍പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെ കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തും. എന്നാല്‍ കൊലപാതകത്തില്‍ പങ്കില്ലെന്ന് മട്ടന്നൂര്‍ സി.പി.എം ഏരിയ കമ്മറ്റി അറിയിച്ചു.
COMMENTS