തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ ഓര്‍ക്കാട്ടേരിയിലും പരിസരപ്രദേശങ്ങളിലും ആര്‍.എം.പി പ്രവര്‍ത്തകര്‍ക്ക് നേരെ സി.പി.എം ആക്രമണം അഴിച്ച...
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ ഓര്‍ക്കാട്ടേരിയിലും പരിസരപ്രദേശങ്ങളിലും ആര്‍.എം.പി പ്രവര്‍ത്തകര്‍ക്ക് നേരെ സി.പി.എം ആക്രമണം അഴിച്ചുവിടുന്നത് അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
പൊലീസ് നോക്കിനില്‍ക്കെയാണ് ആര്‍.എം.പി പ്രവര്‍ത്തകര്‍ക്കും അവരുടെ വീടുകള്‍ക്കും നേരെ ആക്രമണം ഉണ്ടായത്. പൊലീസിനെ നോക്കുകുത്തിയാക്കിക്കൊണ്ട് അവിടെ സിപി.എം ആക്രമണം അഴിച്ചിവിടുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
ആര്‍.എം.പി നേതാവിനെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.
സ്ഥലത്ത് സി.പി.എം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. ഇതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
COMMENTS