കൊല്‍ക്കത്ത: രണ്ടു വിദ്യാര്‍ത്ഥികള്‍ ബസ്സിടിച്ചു മരിച്ചതില്‍ പ്രതിഷേധിച്ച് ജനക്കൂട്ടം വാഹനങ്ങള്‍ കത്തിച്ചു. കൊല്‍ക്കത്തയിലെ ഈസ്റ്റേണ്‍ മെ...
കൊല്‍ക്കത്ത: രണ്ടു വിദ്യാര്‍ത്ഥികള്‍ ബസ്സിടിച്ചു മരിച്ചതില്‍ പ്രതിഷേധിച്ച് ജനക്കൂട്ടം വാഹനങ്ങള്‍ കത്തിച്ചു. കൊല്‍ക്കത്തയിലെ ഈസ്റ്റേണ്‍ മെട്രോപൊളിറ്റന്‍ ബൈപ്പാസിലാണ് സംഭവം.
വിദ്യാര്‍ത്ഥികളായ ബിശ്വജിത്ത് ബുയ്യാന്‍, സഞ്ജയ് ബാനു എന്നിവരാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ്സിടിച്ചു മരിച്ചത്. ഇരുവരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഇതില്‍ ക്ഷുഭിതരായ നാട്ടുകാരാണ് വാഹനങ്ങള്‍ കത്തിച്ചത്.
മൂന്നു ബസ്സുകള്‍ക്കു തീവയ്ക്കുകയും നിരവധി വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ജനങ്ങള്‍ അക്രമാസക്തരായതോടെ പൊലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.
Keywords: Kolkata, accident. death, students, torches buses

COMMENTS