മുംബൈ: ഭാര്യ ശ്രീദേവിയുടെ സംസ്‌കാരത്തിനുശേഷം അവരെക്കുറിച്ചുള്ള ഭര്‍ത്താവ് ബോണി കപൂറിന്റെ ട്വീറ്റ് ആരാധകരെ ദു:ഖത്തിലാക്കുന്നു. ശ്രീദേവിയ...
മുംബൈ: ഭാര്യ ശ്രീദേവിയുടെ സംസ്‌കാരത്തിനുശേഷം അവരെക്കുറിച്ചുള്ള ഭര്‍ത്താവ് ബോണി കപൂറിന്റെ ട്വീറ്റ് ആരാധകരെ ദു:ഖത്തിലാക്കുന്നു. ശ്രീദേവിയുടെ തന്നെ അക്കൗണ്ടിലാണ് ബോണി കപൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
തന്റെ സുഹൃത്തിനെയും ഭാര്യയെയും മക്കളുടെ അമ്മയെയും നഷ്ടപ്പെട്ടത് വാക്കുകള്‍കൊണ്ട് വിശദീകരിക്കാനാവില്ലെന്നും തനിക്കൊപ്പം നിന്ന ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ശ്രീദേവിയുടെ ആരാധകര്‍ ഇവരോടെല്ലാം നന്ദി അറിയിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
തന്റെ മക്കളായ അര്‍ജ്ജുന്റെയും അന്‍ഷുലയുടെയും പൂര്‍ണ്ണ പിന്തുണ ലഭിച്ചതായും ജാന്‍വിക്കും ഖുശിക്കും അവര്‍ താങ്ങായിരുന്നെന്നും തങ്ങളുടെ കുടുംബത്തിനു സംഭവിച്ച നഷ്ടം അഭിമുഖീകരിക്കാന്‍ കൂട്ടത്തോടെ ശ്രമിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
തങ്ങളുടെ ലോകത്തെ നിലാവായിരുന്നു ശ്രീദേവിയെന്നും മക്കള്‍ക്ക് എല്ലാമായിരുന്നെന്നും കുടുംബത്തിന്റെ നെടുംതൂണായിരുന്നെന്നും ബോണി കപൂര്‍ ട്വിറ്ററില്‍ കുറിച്ചു.
COMMENTS