തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടക്കുന്ന ബാലന്മാരുടെ കുത്തിയോട്ടത്തെക്കുറിച്ച് ഉയര്‍ന്നു വന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ദേവ...
തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടക്കുന്ന ബാലന്മാരുടെ കുത്തിയോട്ടത്തെക്കുറിച്ച് ഉയര്‍ന്നു വന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തുവന്നു.
കുത്തിയോട്ടത്തിനെതിരെ ഇപ്പോള്‍ ചാടി വീഴേണ്ടെന്നും മുന്‍പത്തേക്കാള്‍ ഭംഗിയായി ഇത്തവണയും കുത്തിയോട്ടം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. കുത്തിയോട്ടത്തില്‍ ബാലാവകാശലംഘനം നടക്കുന്നുണ്ടോയെന്ന് പരിശോധിച്ച്
പറയേണ്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നാളെയാണ് ലോകപ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല നടക്കുന്നത്. അതിനിടെയാണ് വിവാദങ്ങള്‍ ഉയര്‍ന്നുവന്നത്.
ആറ്റുകാലിലെ കുത്തിയോട്ടത്തിനെതിരെ ശ്രീലേഖ ഐ.പി.എസ്സും രംഗത്തുവന്നിരുന്നു. ആറ്റുകാല്‍ ദേവിയുടെ കടുത്ത ഭക്തയായ താന്‍ കുത്തിയോട്ടത്തിലെ പയ്യന്മാരോടുള്ള ക്രൂരതയില്‍ പ്രതിഷേധിച്ച് ഇത്തവണ പൊങ്കാല ഇടുന്നില്ലെന്നും അവര്‍ അറിയിച്ചിരുന്നു.
COMMENTS