കശ്മീര്‍: ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടായി. ശ്രീനഗറിലെ സി.ആര്‍.പി.എഫ് ക്യാമ്പില്‍ നുഴഞ്ഞുകയറാനുള്ള ഭീകരരുടെയ ശ്രമം സൈന്യം പര...
കശ്മീര്‍: ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടായി. ശ്രീനഗറിലെ സി.ആര്‍.പി.എഫ് ക്യാമ്പില്‍ നുഴഞ്ഞുകയറാനുള്ള ഭീകരരുടെയ ശ്രമം സൈന്യം പരാജയപ്പെടുത്തി.
ശ്രീനഗറിലെ കരണ്‍ നഗറിലുള്ള സി.ആര്‍.പി.എഫ് ക്യാമ്പിലാണ് രണ്ടുപേര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ സമീപത്തെ കെട്ടിടത്തിലേക്ക് ഓടി രക്ഷപ്പെട്ടു. അവിടെ ഇന്ത്യന്‍ സൈന്യം ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്.
ഭീകരര്‍ ആത്മഹത്യാ സ്‌ക്വാഡാണെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ ചികിത്സിക്കാനായി കൊണ്ടുവന്ന പൊലീസുകാരെ ആക്രമിച്ച് ഭീകരനെ രക്ഷപ്പെടുത്തിയ ആശുപത്രിക്ക് സമീപമാണ് ഈ സി.ആര്‍.പി.എഫ് ക്യാമ്പ്.
COMMENTS