ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ വിവാഹത്തില്‍ ആര്‍ക്കും ഇടപെടാന്‍ അവകാശമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദുരഭിമാനക്കൊല നി...
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ വിവാഹത്തില്‍ ആര്‍ക്കും ഇടപെടാന്‍ അവകാശമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദുരഭിമാനക്കൊല നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ വ്യക്തമാക്കിയത്.
മാതാപിതാക്കളോ സമൂഹമോ ആരായാലും പ്രായപൂര്‍ത്തയായ രണ്ടുപേരുടെ വിവാഹത്തില്‍ ഇടപെടാന്‍ അവകാശമില്ല. വ്യക്തികളും കൂട്ടായ്മകളും സംഘടനകളും കല്യാണ തീരുമാനത്തിന് പുറത്താണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ദുരഭിമാനക്കൊല നടപ്പാക്കുന്നത് നിര്‍ത്തലാക്കണം എന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടന ശക്തിവാഹിനിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ജാതിയും മതവും മാറി വിവാഹിതരായ ചെറുപ്പക്കാര്‍ക്കെതിരെ ഹരിയാനയിലും തമിഴ്നാട്ടിലും അടുത്ത കാലത്തുണ്ടായ ദുരഭിമാനക്കൊലകള്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ ഇങ്ങനൊരു ഹര്‍ജി സമര്‍പ്പിച്ചത്.
COMMENTS