മുംബയ്: നടി ശ്രീദേവിയുടെ മൃതദേഹം മുംബയിലെ അന്ധേരിയിലുള്ള വസതിയിലെത്തിച്ചു. ശ്രീദേവിയുടെ മക്കളായ ജാന്‍വി, ഖുഷി, ഭര്‍ത്താവ് ബോണി കപൂറിന്റെ ...
മുംബയ്: നടി ശ്രീദേവിയുടെ മൃതദേഹം മുംബയിലെ അന്ധേരിയിലുള്ള വസതിയിലെത്തിച്ചു. ശ്രീദേവിയുടെ മക്കളായ ജാന്‍വി, ഖുഷി, ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂര്‍ എന്നിവര്‍ വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി.
മുംബയ് വിലെപേരല്‍ സേവ സമാജ് ശ്മശാനത്തില്‍ ബുധനാഴ്ച വൈകിട്ട് മൂന്നരയ്ക്കാണ് സംസ്‌കാരം.
ശ്രീദേവിയുടെ വസതിയിലേക്കു ജനപ്രവാഹമാണ്. ചലച്ചിത്ര-ടിവി പ്രവര്‍ത്തകര്‍, രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറയിലുമുള്ളവര്‍ പ്രിയ നടിയുടെ ഭൗതികശരീരം ഒരുനോക്കുകാണാനായി വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
ദുബായില്‍ നിന്ന് വ്യവസായി അനില്‍ അംബാനിയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം മുംബയിലേക്കു കൊണ്ടുവന്നത്. ബോണി കപൂര്‍, മകന്‍ അര്‍ജുന്‍ കപൂര്‍, റീന മാര്‍വ, സഞ്ജയ് കപൂര്‍, സന്ദീപ് മാര്‍വ എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു.

COMMENTS