ആലപ്പുഴ: കോടതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടാന്‍ ശ്രമിച്ച യുവതിയെയും കുട്ടികളെയും വക്കീല്‍ ഗുമസ്തന് തടഞ്ഞതിനാല്‍ രക്ഷപ്പെട്ടു....
ആലപ്പുഴ: കോടതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടാന്‍ ശ്രമിച്ച യുവതിയെയും കുട്ടികളെയും വക്കീല്‍ ഗുമസ്തന് തടഞ്ഞതിനാല്‍ രക്ഷപ്പെട്ടു. ഹരിപ്പാട് മജിസ്ട്രേറ്റ് കോടതി കെട്ടിടത്തിലാണ് സംഭവം നടന്നത്.
പൊലീസില്‍ നിന്നു നീതി ലഭിക്കുന്നില്ലെന്ന് പറഞ്ഞാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിനിയായ യുവതിയാണ് നാലും ഒന്നരയും വയസ്സുള്ള കുട്ടികളുമായി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഗുമസ്തനായ സുധീര്‍ കുട്ടികള പിടിച്ചുമാറ്റി യുവതിയെ ആത്മഹത്യയില്‍ നിന്ന് നിരുത്സാഹപ്പെടുത്തുകയായിരുന്നു. അപ്പോഴേക്കും കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുമെത്തി.
കോടതിക്ക് അടുത്തുള്ള പൊലീസ്സ്റ്റേഷനില്‍ പരാതി നല്കാനെത്തിയതാണ് ഈ കുടുംബം. എന്നാല്‍ ഭര്‍ത്താവിനെ ചോദ്യം ചെയ്ത പൊലീസ് അയാളെ വിട്ടയയ്ക്കാത്തതിലുള്ള പ്രതിഷേധമായാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സൂചന.
COMMENTS