കൊച്ചി: നടന് ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസില്‍ പരാതിക്കാരിയായ യുവതിയുടെ മൊഴി കോടതി രേഖപ്പെടുത്തി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് എറണാകുളം ചീഫ് ജ...
കൊച്ചി: നടന് ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസില്‍ പരാതിക്കാരിയായ യുവതിയുടെ മൊഴി കോടതി രേഖപ്പെടുത്തി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടാണ് അടച്ചിട്ട കോടതി മുറിയില്‍ മൊഴി രേഖപ്പെടുത്തിയത്. അടുത്തമാസം 24 ന് കേസ് പരിഗണിക്കും.
ഉണ്ണി മുകുന്ദന് ഭീഷണിപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നു എന്ന് യുവതിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നേരിട്ട് ഹാജരാകാന്‍ കോടതി യുവതിയോട് നിര്‍ദ്ദേശിച്ചത്.
അടച്ചിട്ട കോടതിയില്‍ നടപടി ക്രമങ്ങള്‍ ഒന്നര മണിക്കൂറോളം നീണ്ടു. യുവതിയുടെ വിശദമായ മൊഴി കോടതി രേഖപ്പെടുത്തി.
യുവതിയെ വിസ്തരിക്കാന്‍ പ്രതിഭാഗം കോടതിയുടെ അനുമതി തേടി. എന്നാല്‍, കോടതി ഇതിന് അനുവദിച്ചില്ല.
ഉണ്ണി മുകുന്ദനെതിരെ പരാതി നല്‍കിയത് കോട്ടയം സ്വദേശിനിയായ യുവതിയാണ്. സിനിമയുടെ കഥ പറയാന്‍ ഫ്ളാറ്റിലെത്തിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. കേസിന് ആസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ഓഗസ്റ്റ് 23 നാണ്.
Keywords: Unni Mukundan, actor, sexual abuse, court

COMMENTS