ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളായ യൂബര്‍, ഓല എന്നിവ ഉപയോഗക്കരുതെന്ന് പ്രതിരോധ, രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരിന...
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളായ യൂബര്‍, ഓല എന്നിവ ഉപയോഗക്കരുതെന്ന് പ്രതിരോധ, രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നു. ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപോകാതിരിക്കാനാണ് ഈ നിര്‍ദ്ദേശം.
ഇത്തരം ഓണ്‍ലൈന്‍ ടാക്‌സികള്‍ വഴി പ്രതിരോധ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരെ സ്‌പോട്ട് ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കും. തന്ത്രപ്രധാനമായ പ്രതിരോധ സ്ഥാപനങ്ങള്‍, രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
COMMENTS