കൊച്ചി: കൊച്ചി റേഞ്ച് ഐ.ജി പി.വിജയന്റെ അപ്രതീക്ഷിതമായ സ്ഥലംമാറ്റം പൊലീസ് സേനയ്ക്കുള്ളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. കൊള്ളപ്പലിശക്കാര്‍...
കൊച്ചി: കൊച്ചി റേഞ്ച് ഐ.ജി പി.വിജയന്റെ അപ്രതീക്ഷിതമായ സ്ഥലംമാറ്റം പൊലീസ് സേനയ്ക്കുള്ളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. കൊള്ളപ്പലിശക്കാര്‍ക്കെതിരെ ഐ.ജി പി.വിജയന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ഓപ്പറേഷന്‍ ബ്ലേഡ് പാതി വഴിയിലായപ്പോഴാണ് ഈ അപ്രതീക്ഷിത സ്ഥലംമാറ്റം ഉണ്ടായത്.
പി.വിജയന്‍ നേരിട്ടായിരുന്നു ഇതില്‍ പ്രവര്‍ത്തിച്ചിരുന്നത്. കോട്ടയത്ത് പതിനൊന്നും ഇടുക്കിയില്‍ ആറും കൊച്ചിയില്‍ മൂന്നും ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
അറസ്റ്റിലായവരില്‍ ഭരണകക്ഷിയില്‍ സ്വാധീനമുള്ളവരും ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ഒരു സ്വാധീനത്തിനും വഴങ്ങണ്ടെന്ന് ഐ.ജി കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതായിരിക്കാം പെട്ടെന്നുള്ള ഈ സ്ഥലംമാറ്റത്തിന്‍രെ കാരണം എന്നാണ് കണക്കാക്കുന്നത്.
കൊച്ചിയില്‍ തുടര്‍ച്ചയായുണ്ടായ കവര്‍ച്ചകളില്‍ ബംഗ്ലാദേശികളുടെ ബന്ധവും പുറത്തുകൊണ്ടുവന്നത് ഐ.ജി പി.വിജയന്റെ നേതൃത്വത്തിലാണ്. ഈ കേസിനെയും ഇത് പ്രതികൂലമായി ബാധിക്കും എന്നാണ് വിവരം. എന്തായാലും ഐ.ജി പി.വിജയന്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.
COMMENTS