കൊച്ചി: കോവൂര്‍കുഞ്ഞുമോനെ എന്‍.സി.പിയുമായി സഹകരിപ്പിച്ച് മന്ത്രിയാക്കാനുള്ള ചര്‍ച്ചകള്‍ എന്‍.സി.പിയില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. എന...
കൊച്ചി: കോവൂര്‍കുഞ്ഞുമോനെ എന്‍.സി.പിയുമായി സഹകരിപ്പിച്ച് മന്ത്രിയാക്കാനുള്ള ചര്‍ച്ചകള്‍ എന്‍.സി.പിയില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. എന്നാല്‍ മറ്റ് പാര്‍ട്ടിക്കാരുടെ എം.എല്‍.എമാരെ എന്‍.സി.പിയിലെടുത്ത് മന്ത്രിയാക്കാന്‍ ഉദ്ദേശമില്ലെന്നും എന്‍.സി.പിയുടെ മന്ത്രി കേസ് തീരുന്ന മുറയ്ക്ക് എ.കെ.ശശീന്ദ്രന്‍ തന്നെയായിരിക്കുമെന്നും എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി.പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. പാര്‍ട്ടിയിലേക്ക് ആരു വന്നാലും അവരെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍.സി.പി കേരള ഘടകത്തില്‍ വരുന്ന സമ്മേളനത്തോടെ നേതൃമാറ്റം ഉണ്ടാകുമെന്നും എന്നാല്‍ താനിനി പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു.
COMMENTS