കൊച്ചി: ഭൂമി കയ്യേറ്റ വിഷയത്തില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് കമ്പനിയുടെ സര്‍ക്കാരിനെതിരെയുള്ള വാദം സ...
കൊച്ചി: ഭൂമി കയ്യേറ്റ വിഷയത്തില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് കമ്പനിയുടെ സര്‍ക്കാരിനെതിരെയുള്ള വാദം സര്‍ക്കാര്‍ തള്ളി.
സര്‍ക്കാര്‍ നല്‍കിയ റവന്യൂ രേഖകളില്‍ വ്യക്തതയില്ല എന്നതായിരുന്നു കമ്പനിയുടെ വാദം.
എന്നാല്‍ ആവശ്യമായ റവന്യൂ രേഖകള്‍ കമ്പനിക്ക് നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
ലേക് പാലസ് റിസോര്‍ട്ടിന്റെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് കളക്ടറുടെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചു.
ആലപ്പുഴ ജില്ലാ കളക്ടറുടെ നടപടികളില്‍ എതിര്‍പ്പ് അറിയിക്കാന്‍ കമ്പനിക്ക് പത്തു ദിവസത്തെ സമയം ഹൈക്കോടതി അനുവദിച്ചു.
ഈ മാസം എട്ടിന് ജില്ലാ കളക്ടര്‍ മുമ്പാകെ നിശ്ചയിച്ചിരുന്ന ഹിയറിംഗ് ഹൈക്കോടതി പതിനഞ്ചിലേക്ക് മാറ്റി.
COMMENTS