കോഴിക്കോട്: സമരം റിപ്പോര്‍ട്ട് ചെയ്താല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുമെന്ന ഭീഷണിയുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് എസ്.ഐ. മെ...
കോഴിക്കോട്: സമരം റിപ്പോര്‍ട്ട് ചെയ്താല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുമെന്ന ഭീഷണിയുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് എസ്.ഐ.
മെഡിക്കല്‍ കോളജില്‍ പിന്‍വാതില്‍ നിയമനം ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ തളളിക്കയറല്‍ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് എസ്.ഐ ഭീഷണിപ്പെടുത്തിയത്.
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തമായതോടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ ആക്രോശം.
സമരത്തിന്റെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യാന്‍ സൂപ്രണ്ടിന്റെ അനുവാദം വാങ്ങിയിട്ടുണ്ടോ എന്നു ചോദിച്ചായിരുന്നു എസ്‌ഐയുടെ ഭീഷണി.
മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ എസ്‌ഐ ഹബീബുള്ള നേരത്തെ ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ ആരോപണവിധേയനാണ്.
വിദ്യാര്‍ത്ഥിയുടെകുടുംബം എസ്‌ഐക്കെതിരെ സമരവും നടത്തിയിരുന്നു.
എസ്‌ഐക്കെതിരെ അന്വേഷണം നടത്താമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ഉറപ്പു നല്‍കിയപ്പോഴാണ് അന്ന് കുടുംബം സമരം പിന്‍വലിച്ചത്.
സമരത്തിന്റെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരുടെ ചിത്രവും എസ്‌ഐ തന്റെ മൊബൈലില്‍ പകര്‍ത്തി.
Keywords: Police, Sub inspector, threatened, media, youth congress,Kozhikkode, medical college

COMMENTS