ടെഹ്‌റാന്‍: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പ്രതിഷേധത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ഇറാന...
ടെഹ്‌റാന്‍: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പ്രതിഷേധത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി.
ഇറാനിലെ ജീവിത നിലവാര തകര്‍ച്ചയാണ് പ്രക്ഷോഭത്തിന് കാരണം. ഇന്നലെ മാത്രം പത്തുപേരാണ് കൊല്ലപ്പെട്ടത്.
ഇതിനിടെ പ്രതിഷേധത്തെ ശക്തമായി എതിര്‍ത്തുകൊണ്ട് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി രംഗത്തെത്തി. ഒരു തരത്തിലുമുള്ള അക്രമവും അനുവദിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി.
എന്നാല്‍ ഇറാന്‍ പ്രക്ഷോഭത്തെ സ്വാഗതം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.
ഇറാനിലെ ചെറിയ പട്ടണങ്ങളിലും പ്രതിഷേധം തുടരുകയാണ്.
COMMENTS