തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ നിര്‍ണ്ണായക ഉത്തരവ് വന്നു. തൊണ്ടി മുതല്‍ നശിപ്പിച്ചതിനും ഗൂഢാലോച...
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ നിര്‍ണ്ണായക ഉത്തരവ് വന്നു. തൊണ്ടി മുതല്‍ നശിപ്പിച്ചതിനും ഗൂഢാലോചനയ്ക്കുമായി മുന്‍അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി കെ.ടി.മൈക്കിളിനെ കോടതി കേസില്‍ പ്രതി ചേര്‍ത്തു.
നിയമത്തിന്റെ അജ്ഞത മൂലമാണ് ഉദ്യോഗസ്ഥര്‍ തൊണ്ടി മുതല്‍ നശിപ്പിച്ചതെന്ന സി.ബി.ഐയുടെ വാദത്തെ തള്ളിയാണ് കോടതി മൈക്കിളിനെ നാലാം പ്രതിയാക്കിയത്. ഫെബ്രുവരി ഒന്നിന് മൈക്കിള്‍ കോടതിയില്‍ ഹാജരാകാണം.
ഇതിനിടെ കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് മൈക്കിള്‍ നല്‍കിയ ഹര്‍ജി സി.ബി.ഐ കോടതി തള്ളി.
ഫാ.തോമസ് എം കോട്ടൂര്‍, ഫാ. ജോസ് പിതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരാണ് മറ്റ് പ്രതികള്‍. പ്രതി പട്ടികയിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ മരിച്ചുപോയിരുന്നു.
COMMENTS