ഇന്ന് എന്‍സിപി ഉന്നത തല യോഗം ചേരുന്നുണ്ട്. അതില്‍ തീരുമാനമായാല്‍ പിന്നെ ഇടതുമുന്നണിയുടെ അനുമതി കൂടി ലഭ്യമാവേണ്ടതുണ്ട്. ശശീന്ദ്രന് മന്ത്...
ഇന്ന് എന്‍സിപി ഉന്നത തല യോഗം ചേരുന്നുണ്ട്. അതില്‍ തീരുമാനമായാല്‍ പിന്നെ ഇടതുമുന്നണിയുടെ അനുമതി കൂടി ലഭ്യമാവേണ്ടതുണ്ട്. ശശീന്ദ്രന് മന്ത്രിപദം തിരിച്ചുകൊടുക്കുന്നതിനോട് സിപിഎമ്മിനും എതിര്‍പ്പില്ല
സിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനായ എ.കെ. ശശീന്ദ്രന്‍ ഏതാനും ദിവസത്തിനുള്ളില്‍ മന്ത്രിക്കസേരയില്‍ തിരിച്ചെത്തും.ശശീന്ദ്രന്റെ മന്ത്രിപദം സംബന്ധിച്ച് ഇന്നലെ തന്നെ തിരുവനന്തപുരത്ത് തിരക്കിട്ട കൂടിയാലോചനകള്‍ ആരംഭിച്ചിരുന്നു. ശശീന്ദ്രന് മന്ത്രിപദം തിരിച്ചുകൊടുക്കുന്നതിനോട് സിപിഎമ്മിനും എതിര്‍പ്പില്ല.
ആളില്ലാ വകുപ്പുകള്‍ ചുമക്കുന്നത് അധികഭാരമായതിനാല്‍ അതു ഒഴിവാക്കാന്‍ മുഖ്യമന്ത്രിക്കും താത്പര്യമുണ്ട്.
ഇന്ന് എന്‍സിപി ഉന്നത തല യോഗം ചേരുന്നുണ്ട്. അതില്‍ തീരുമാനമായാല്‍ പിന്നെ ഇടതുമുന്നണിയുടെ അനുമതി കൂടി ലഭ്യമാവേണ്ടതുണ്ട്.
എന്‍സിപിയില്‍ തോമസ് ചാണ്ടി വിഭാഗത്തിന് ശശീന്ദ്രന്‍ തിരിച്ചെത്തുന്നതിനോട് യോജിപ്പില്ല. പക്ഷേ, ആദ്യം കുറ്റവിമുക്തരായി എത്തുന്നയാള്‍ മന്ത്രിയാകുമെന്നു നേരത്തേ തോമസ് ചാണ്ടി തന്നെ പറഞ്ഞിരുന്നു. ആ നിലയ്ക്കു ശശീന്ദ്രനെ തടയാനും കഴിയാത്ത സ്ഥിതിയാണ്.
വിധി അനുകൂലമായാല്‍ എ.കെ.ശശീന്ദ്രന്‍ മന്ത്രിയായി മടങ്ങിവരുമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്റര്‍ നേരത്തെ അറിയിച്ചിരുന്നു. വിധി അനുകൂലമായാല്‍ എത്രയും വേഗം അതിന് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ശശീന്ദ്രനെ കുറ്റവിമുക്തനാക്കി തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ഇന്നലെ വിധി പ്രസ്താവിച്ചത്. പരാതിയില്ലെന്ന മാധ്യമപ്രവര്‍ത്തകയുടെ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു.
കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന തൈക്കാട് സ്വദേശി മഹാലക്ഷ്മി ഹര്‍ജി നല്കിയിരുന്നെങ്കിലും ഹര്‍ജിക്കാരിയുടെ വിലാസത്തില്‍ അവര്‍ താമസമില്ലെന്നതുള്‍പ്പെടെ ചൂണ്ടിക്കാട്ടി കോടതി തള്ളി.
ഔദ്യോഗിക വസതിയില്‍ വച്ച് മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് എ.കെ.ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.
വിധിയില്‍ സന്തോഷമെന്ന് എ.കെ.ശശീന്ദ്രന്‍ പ്രതികരിച്ചു. തനിക്കെതിരെ ആരും ഗൂഢാലോചന നടത്തിയിട്ടില്ലെന്നും മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങി വരവ് പാര്‍ട്ടി തീരുമാനിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.
COMMENTS